മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. റിലീസ് വിവരം പങ്കുവച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. കുമാർ ഫിലിംസ് ആണ് ചിത്രം കന്നഡയിൽ റിലീസ് ചെയ്യുക.
ക്രിസ്മസ് റിലീസായി ഡിസംബർ 20ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ബോളിവുഡിൽ വൻ സ്വീകാര്യത നേടിയിരുന്നു. ഒപ്പം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചു.