മണിപ്പുരിൽ കലാപം രൂക്ഷമാകുന്നു. ഇപ്പോൾ ജനപ്രതിനിധികളുടെ വീടുകൾക്കുനേരെയാണ് ആക്രമണം നടക്കുന്നത്. ഒൻപത് ബി.ജെ.പി എം.എൽ.എമാരുടേത് ഉൾപ്പടെ ഇംഫാൽ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകൾ അക്രമികൾ തകർത്തു.
പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എൽ.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെൻ, കോൺഗ്രസ് നിയമസഭാംഗം ടി.എച്ച്. ലോകേഷ്വർ എന്നിവരുടെ ഉൾപ്പടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്.