മനാമ: ബഹ്റൈനില്‍ തെറ്റായ രീതിയിൽ പ്രസവ ശസ്ത്രക്രിയ നടത്തി നവജാത ശിശുവിന് അംഗവൈകല്യം വരുത്തിയ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും പിഴ ചുമത്തി കോടതി. ഹൈ സിവില്‍ അപ്പീല്‍ കോടതിയാണ് 60,000 ദിര്‍ഹം പിഴ ചുമത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയത്. പ്രസവ ശസ്ത്രക്രിയയില്‍ കുഞ്ഞിന്റെ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതോടെയാണ് 90 ശതമാനത്തോളവും കുഞ്ഞിന് ആജീവനാന്ത അംഗവൈകല്യത്തിനുള്ള സാധ്യതയുണ്ടായത്.
പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച; നവജാത ശിശുവിന് ഉണ്ടായത് ആജീവനാന്ത അംഗവൈകല്യം: ആശുപത്രിക്കും ഡോക്ടര്‍ക്കും പിഴയിട്ട് കോടതി
