മലപ്പുറത്തു നിന്നും വാഗമണ്ണിലേയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ തുടരുമിന്റെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ഒരുങ്ങി സിനിമയുടെ അണിയറപ്രവർത്തകർ. വ്യാജപതിപ്പിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിർമാതാവ് എം. രഞ്ജിത്ത് പറഞ്ഞു.
അതേസമയം സിനിമയുടെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. തിയറ്ററിൽ മികച്ച കളക്ഷനുമായി മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് വ്യാജപതിപ്പ് പ്രചരണം.