ആവേശം സിനിമയുടെ മേക്കപ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍. ആര്.ജി. വയനാടന്‍ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെയാണ് മൂലമറ്റം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അഭിലാഷും സംഘവും ചേർന്നാണ് പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന് തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന് ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.