മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ പേര് വെളിപ്പെടുത്താതെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ വിമര്‍ശനത്തിൽ പ്രതികരിച്ച് സാന്ദ്ര തോമസ്.
മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രസ്താവനയാണ് ലിസ്റ്റിൻ നടത്തിയിട്ടുള്ളത്. മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്ന് പുറത്താക്കണം എന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ് വ്യക്തമാക്കി.ഫേസ്ബുക്കിലൂടെയായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം.