കുന്നംകുളം:മസാജിംങ് സെൻ്ററിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിൽ. കുന്നംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസങ്ങളായി
നിരീക്ഷണത്തിലായിരുന്നു സ്ഥാപനം. ഇന്ന് രാവിലെ ഗുരുവായൂർ എ.സി.പി. ടി.സ് സിനോജിൻ്റെ നിർദ്ദേശ പ്രകാരം പോലീസ് മസാജിങ് സ്ഥാപനത്തിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.അവിടെ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് കാരുൾപ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു .