പ്രയാഗ് രാജ്: പ്രയാഗ് രാജില്‍ വാഹനാപകടത്തില്‍ പത്തു മരണം. ഛത്തീസ്ഗഡില്‍ നിന്ന് കുംഭമേളയ്ക്ക് എത്തി തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടാണ് മരണം. അപകടത്തില്‍ 19 പേർക്ക് പരിക്ക്. തീർത്ഥാടകരുമായി എത്തിയ കാർ ബസിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായിരിക്കുന്നത്.
മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശികളാണ് മിർസാപൂർ പ്രയാഗ്രാജ് ദേശീയപാതയില്‍ വച്ചുണ്ടായ അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ബൊലേറോ കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അർധരാത്രിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.