കൗതുകക്കാഴ്ചകളുമായി കോക്കനട്ട് ലഗൂൺ ക്രിസ്മസ് സ്പെഷ്യൽ

Breaking Kerala Local News

കുമരകം; സ്വീകരണമുറിയിൽ മുട്ടത്തോടിൽ തീർത്ത ക്രിസ്മസ് ട്രീ, നാടും നഗരവും പ്രമേയ മാക്കിയ ബ്രെഡ് ഹൗസ്…. വിദേശസഞ്ചാ രികൾക്ക് കൗതുകമുണർത്തുന്ന കാഴ്ചക ളുമായി ക്രിസ്മസിനെ വരവേൽക്കാനൊരു ങ്ങുകയാണ് കോക്കനട്ട് ലഗൂൺ റിസോർ ട്ട്. ഉപയോഗശൂന്യമായ വസ്തുക്കളിൽനി ന്നു ക്രിസ്മസ് പുതുവർഷ അലങ്കാരങ്ങൾ ഒരുക്കിയാണ് ഇക്കുറി ടൂറിസം രംഗത്ത് ലഗൂൺ മാതൃകയാകുന്നത്. തെ കാറ്റാടിക്കമ്പിൽ ഒട്ടിച്ചാണ് ട്രീ നിർമി ച്ചത്. ഇതിനുമാത്രം രണ്ടുമാസം സമയം വേണ്ടിവന്നു. പാരമ്പര്യം കൈവിടാതെ പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള മതിൽ, ആഫ്രിക്കൻ പോള സംസ്കരിച്ച് നിർമിക്കു ന്ന തൊപ്പിയും ബാഗും പ്ലാസ്റ്റിക് കുപ്പിക ളുടെ ക്രിസ്‌മസ് ട്രീ തുടങ്ങിയവ കോക്കന ട്ട് ലഗൂണിൻ്റെ മുൻകാല ക്രിസ്മസ് കൗതു കങ്ങളാണ്. പരിസ്ഥിതിസൗഹൃദ ടൂറിസം എന്നതാണ് കോക്കനട്ട് ലഗൂൺ കാലങ്ങ ളായി പാലിക്കുന്നതെന്നും ആ പാരമ്പര്യ മാണ് കോട്ടമില്ലാതെ തുടരുന്നതെന്നും ഹോട്ടൽ ജനറൽ മാനേജർ ആർ. ഹരികൃ ഷ്ണൻ പറഞ്ഞു. ബ്രെഡ് ഹൗസ് നിർമിച്ച കുക്കീസും ബ്രെഡും ന്യൂ ഇയറിന് ശേഷം മീനുകൾ ക്ക് ആഹാരമായി നൽകുമെന്ന് എക്സിക്യു ട്ടീവ് ഷെഫ് ജെറി മാത്യു പറഞ്ഞു. കുക്കീസ് ‘കോട്ടയം’ ഭക്ഷണശാലയിൽ നിർമിച്ചിരിക്കുന്ന ബ്രെഡ് ഹൗസാണ് ഇത്തവണ ലഗുണി ലെ പ്രധാന ആകർഷണം. കോട്ടയം ചെ റിയപള്ളി, ആകാശപ്പാത, കുമരകം നാലു പങ്ക് ഹൗസ് ബോട്ട് ടെർമിനൽ… എല്ലാം കുക്കീസിൽ നിർമിച്ചവ. ഏകദേശം രണ്ടാ യിരത്തിലധികം വരുന്ന കുക്കീസുകൾ, 20 കിലോഗ്രാം ഐസിങ് ക്രീം, ബ്രെഡുകൾ, അഞ്ച് കിലോഗ്രാം ചോക്ലേറ്റ് എന്നിവയാ ണ് ബ്രെഡ് ഹൗസ് നിർമാണത്തിന് ഉപ യോഗിച്ചിട്ടുള്ളത്. റാഗിവിത്തുകൾ ഉപ യോഗിച്ച് റോഡും തിന മുളപ്പിച്ച് നെൽ വയലും അടയാളപ്പെടുത്തിയിരിക്കുന്നു. നീലശംഖുപുഷ്പവും ജെല്ലും ഉപയോഗിച്ചു ള്ള നാലുപങ്ക് കായലും വേറിട്ട കാഴ്‌ചയാ ണ്. ഉപേക്ഷിക്കപ്പെട്ട മുട്ടത്തോട് കഴുകി ഉണക്കി എടുത്ത് അവ പൊട്ടിപ്പോകാതെ കാറ്റാടി കമ്പിൽ ഒട്ടിച്ചാണ് ട്രീ നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *