ആസ്റ്റർ മിംസിൽ AI-VR സൗകര്യങ്ങളോടെയുള്ള പി.എം.ആർ വിഭാഗം പ്രവർത്തനം ആരംഭിച്ചു

Kerala Uncategorized

കോഴിക്കോട്: അസുഖങ്ങൾ കൊണ്ടും അപകടങ്ങൾ കൊണ്ടും ശരീരത്തിൻ്റെ ചലനവും, ജീവിതത്തിലെ സന്തോഷവും നഷ്ടപ്പെട്ടവർക്ക് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ച് പോക്കിന് സാധ്യമാകുന്ന കേരളത്തിലെ ഏറ്റവും മികച്ച AI-VR സൗകര്യങ്ങളോടെയുള്ള പി.എം.ആർ വിഭാഗം പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച പി.എം.ആർ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവ്വഹിച്ചു. അത്യാധുനിക സജ്ജീകരങ്ങളുള്ള ആശുപത്രികളിൽ ഇത്തരം വിഭാഗങ്ങളുടെ പ്രവർത്തനവുംകൂടി വരുന്നതോടെ രോഗികൾക്ക് അത് കൂടുതൽ ആശ്വാസം നൽകുന്നതിനും വേഗത്തിൽ രോഗമുക്തി നേടുന്നതിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. അത്യാധുനിക സംവിധാനത്തോടെ തയ്യാറാക്കിയ യൂണിറ്റിലൂടെ രോഗികളെ അവരുടെ പ്രാഥമിക ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ പ്രാപ്‌തരാക്കുകയും, ജീവിത നിലവാരം മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ പ്രാപ്തമാകുകയും ചെയ്യും. ഫിസിയാട്രിസ്റ്റ് (റിഹാബിലിറ്റേഷൻ വിദഗ്ദ്ധൻ), ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, പ്രോസ്തറ്റിസ്റ്റ്, ഓർത്തോട്ടിസ്റ്റ്, റിഹാബിലിറ്റേഷൻ നഴ്‌സുമാർ, സൈക്കോളജിസ്റ്റ്, സാമൂഹികപ്രവർത്തകർ എന്നിവരടങ്ങിയ ടീമിലുടെ പി.എം.ആറി ൻ്റെ പ്രവർത്തനം നടക്കുന്നത്. ന്യൂറോ, പെയ്ൻ, അംപ്യൂട്ടേഷൻ , ഓങ്കോ / ക്യാൻസർ , ജെറിയാട്രിക് , സ്പോർട്ട് ഇഞ്ചുറി,റൂമറ്റോളജി, മസ്‌കുലോസ്കെലിറ്റൽ റീഹാബിലിറ്റേഷൻ തുടങ്ങി എല്ലാവിധ പുനരധിവാസ മേഖലകളും ഉൾക്കൊള്ളുന്നതാണ് നവീകരിച്ച പിഎംആർ വിഭാഗമെന്ന് ആസ്റ്റർ മിംസ് സിഒഒ ലുഖ്മാൻ പൊൻമാടത്ത് പറഞ്ഞു. ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക, ആസ്റ്റർമിംസ് സിഎംഎസ് ഡോ.അബ്രഹാം മാമൻ, ഡെ.സിഎംഎസ് ഡോ. നൗഫൽ ബഷീർ, പിഎംആർ വിഭാഗം മേധാവി ഡോ. ആയിഷ റുബീന കെ പി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്:ആസ്റ്റർ മിംസിലെ AI-VR സൗകര്യങ്ങളോടെയുള്ള പി.എം.ആർ വിഭാഗം VR എക്സ്പീരിയൻസ് ചെയ്തുകൊണ്ട് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *