കുട്ടികളുടെയും പ്രായമായവരുടെയും ആവശ്യങ്ങൾക്കനുസൃതമായ സമഗ്ര പരിചരണം ഉറപ്പ് നൽകുന്ന കേരളത്തിലെ ആദ്യ പീഡിയാട്രിക് & ജെറിയാട്രിക് എമർജൻസി യൂണിറ്റാണിത്.വിദഗ്ധരായ പ്രൊഫഷണലുകളും, അത്യാധുനിക സാങ്കതിക ഉപകരണങ്ങൾ കൊണ്ടുള്ള ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ഈ യൂണിറ്റുകളിലൂടെ ഉറപ്പാക്കും.
കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക പീഡിയാട്രിക് & ജെറിയാട്രിക് എമർജൻസി വിഭാഗം പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ എമർജൻസി വിഭാഗത്തിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ.ആസാദ് മൂപ്പൻ നിർവ്വഹിച്ചു. വിദഗ്ധരായ പ്രൊഫഷണലുകളും അത്യാധുനിക സജ്ജീകരണവുമുള്ള യൂണിറ്റുകളിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഏതുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പ്രാഥമിക പരിചരണം ഉറപ്പുവരുത്തുന്നു. നവജാത ശിശുക്കൾക്കും കുട്ടികൾക്കും അടിയന്തര പരിചരണം നൽകുന്നതിനായി തയ്യാറാക്കിയ പ്രത്യേക മേഖലയാണ് പീഡിയാട്രിക് എമർജൻസി യൂണിറ്റ് . ചെറിയ പരിക്കുകൾ മുതൽ ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകൾ വരെയുള്ള വിവിധ തരത്തിലുള്ള പീഡിയാട്രിക് അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച പീഡിയാട്രിക് എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റുകളുടേയും, നഴ്സുമാരുടേയും,ശിശുരോഗ വിദഗ്ധരുടേയും മുഴുവൻ സമയ സേവനമാണ് പീഡിയാട്രിക് എമർജൻസി യൂണിറ്റിൻ്റെ പ്രത്യേകത. ഇതിനുവേണ്ടി പ്രത്യേകം സജ്ജീകരിച്ച 8 കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്. പീഡിയാട്രിക് അത്യാഹിതങ്ങളുടെ ദ്രുതഗതിയിലുള്ള വിലയിരുത്തലും ചികിത്സയും വളരെ പെട്ടെന്ന് രോഗികൾക്ക് ലഭ്യമാക്കുന്നതിലൂടെ വളരേ വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും സാധിക്കുന്നു. കൂടാതെ പീഡിയാട്രിക് ട്രോമ കെയർ ഉൾപ്പെടെയുള്ള വിപുലമായ ലൈഫ് സപ്പോർട്ടും ഈ വിഭാഗത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
പ്രായമായവരുടെ തനതായ ആവശ്യങ്ങൾക്കനുസൃതമായി അടിയന്തര പരിചരണം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രത്യേക മേഖലയാണ് ജെറിയാട്രിക് എമർജൻസി വിഭാഗം . ഉയർന്ന നിലവാരമുള്ളതും പ്രായത്തിന് അനുയോജ്യമായതുമായ പരിചരണവും മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നുണ്ടെന്ന് ഈ വിഭഗത്തിലൂടെ ഉറപ്പാക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ പ്രായമായവർക്ക് വ്യക്തിഗത പരിചരണം നൽകുന്നതോടൊപ്പം അവരുടെ സങ്കീർണ്ണമായ ആവശ്യങ്ങൾ പരിഹരിക്കുകയും ആരോഗ്യകരമായ വാർദ്ധക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു വേണ്ടി ഡോ.വേണുഗോപാലൻ പി പി, ഡോ. മനോജൻ ടി, ഡോ.നദീം റഹ്മാൻ്റെയും നേതൃത്വത്തിലുള്ള മികച്ച ടീമിൻെറ കൂടെ എമർജൻസി മെഡിസിൻ വിഭാഗവും ജനറൽ മെഡിസിൻ വിഭാഗത്തിൻ്റെയും സംയുക്ത മേൽനോട്ടത്തിനായി പ്രത്യേകം സജ്ജീകരിച്ച 10 കിടക്കൾ അടങ്ങുന്ന സംവിധാനവും ഇതോടൊപ്പമുണ്ട്.
ഇന്ത്യയിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൻ്റെ പ്രവർത്തനങ്ങൾ 2027- കൂടി 1700 പുതിയ കിടക്കകളുമായി കൂടുതൽ വിപുലമാവുകയാണ്.രോഗികളുടെ ക്ഷേമത്തിനും സുഖസൗകര്യത്തിനും മുൻഗണന നൽകി മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിലൂടെയാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ വ്യത്യസ്ഥമാവുന്നതെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
രോഗി കേന്ദ്രീകൃത ആരോഗ്യ സംരക്ഷണത്തിന് ന്യൂതന സങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യക്തിഗത പരിചരണം ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുവാൻ പുതിയ യൂണിറ്റുകളിലൂടെ സാധ്യമാവുമെന്നും കേരളത്തിലെ ആദ്യത്തെ സംവിധാനം കോഴിക്കോട് ആരംഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മിംസ് കോഴിക്കോട് സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു.
അടിക്കുറിപ്പ്: കേരളത്തിലെ ആദ്യ പീഡിയാട്രിക് & ജെറിയാട്രിക് എമർജൻസി യൂണിറ്റിൻ്റെ ഉദ്ഘാടനം കോഴിക്കോട് ആസ്റ്റർ മിംസിൽ ഡോ. ആസാദ് മൂപ്പൻ നിർവ്വഹിക്കുന്നു.