കോവളം : സ്കൂൾ തല ശാസ്ത്രമേള നടത്തി. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്കൂൾ തല ശാസ്ത്രമേള നടത്തി. പി ടി എ പ്രസിഡന്റ് എം ദൗലത് ഷായുടെ അധ്യക്ഷതയിൽ റിട്ടേർഡ് ഹെഡ്മിസ്ട്രസ് ആർ എൽ ശോഭകുമാരി ശാസ്ത്രമേളയുടെ ഉൽഘാടനം ചെയ്തു. കൗൺസിലർ പനത്തുറ പി ബൈജു മുഖ്യ പ്രഭാഷണം നടത്തി. ഷാജർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഹെഡ്മാസ്റ്റ്ർ പോളിസ്റ്റൺ ഈ പെരേര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി കൃതജ്ഞതയും പറഞ്ഞു. നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ശാസ്ത്രമേളയിൽ പങ്കാളി കളായി.
