പെന്‍ഷന്‍ പരിഷ്‌കരണത്തിനും മെഡിസെപ്പ് പദ്ധതി പരിഷ്‌കരണത്തിനും കമ്മീഷനെ നിയമിക്കണം-കെ. എസ്. എസ്. പി. എ

വൈക്കം : പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ക്ഷാമാശ്വാസ കുടിശ്ശിക ഉടനെ വിതരണം ചെയ്യണമെന്നും മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കാന്‍ കമ്മീഷനെ നിയമിക്കണമെന്നും കെ. എസ്. എസ്. പി. എ മറവന്‍തുരുത്ത് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കുലശേഖരമംഗലം എസ്. എന്‍. ഡി. പി. ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ഇ. എന്‍. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ബാബു അധ്യഷത വഹിച്ചു. സെക്രട്ടറി സി. കെ. സദാനന്ദന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മോഹന്‍ കെ. തോട്ടുപുറം, കെ. എസ്. എസ്. പി. എ ജില്ലാ പ്രസിഡന്റ് പി. കെ. മണിലാല്‍, പി. വി. സുരേന്ദ്രന്‍, എം. കെ. ശ്രീരാമചന്ദ്രന്‍. ബി. ഐ. പ്രദീപ്കുമാര്‍, വൈസ് പ്രസിഡന്റ് ടി. വി. ധരണീധരന്‍, ലീല അക്കരപ്പാടം, വനിതാ ഫോറം പ്രസിഡന്റ് സരസ്വതിയമ്മ, ഗീത കാലാക്കല്‍, കെ. കെ. രാജു, വാര്‍ഡ് മെമ്പര്‍ പോള്‍ തോമസ്, സി. കെ. ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *