കോട്ടയം: കോട്ടയത്ത് ആന വിരണ്ടോടി. കോട്ടയം വെമ്പള്ളിയിലാണ് ആന വിരണ്ടത്. വിരണ്ടോടിയ ആന പാപ്പാനെ പരിക്കേൽപ്പിച്ചു.ആനയുടെ പാപ്പാനായ സജിക്കാണ് പരുക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വൈലാശ്ശേരി അർജുനനാണ് വിരണ്ടത്ത്. പ്രദേശത്ത് വ്യാപക നാശം ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു. ഉത്സവത്തിന് ശേഷം ലോറിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു ആന വിരണ്ടത്.
കോട്ടയത്ത് ആന വിരണ്ടോടി;പാപ്പാന് പരിക്ക്
