ബിജെപി മീനച്ചിൽ പഞ്ചായത്ത് തല ശില്പശാല നടത്തി. ബിജെപി മീനച്ചിൽ പഞ്ചായത്ത് അധ്യക്ഷൻ സജീവ് അധ്യക്ഷത വഹിച്ച ശില്പശാല ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ബിജെപി കോട്ടയം വെസ്റ്റ് ജില്ല സെക്രട്ടറി രൂപേഷ് ആർ മേനോൻ വിഷയാവതരണം നടത്തി.ബിജെപി ഭരണങ്ങാനം മണ്ഡലം അധ്യക്ഷൻ ഷാനു വിഎസ്,ബിജെപി ഭരണങ്ങാനം മണ്ഡലം സെക്രട്ടറിയും, മീനച്ചിൽ പഞ്ചായത്ത് പ്രഭാരിയുമായ അരുൺ സി മോഹന്‍,മഹിളാമോർച്ച ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ബിന്ദു ശശികുമാർ, മണ്ഡലം വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ ജയശ്രീ സന്തോഷ്, എന്നിവർ പ്രസംഗിച്ചു.
