കോതമംഗലം റവന്യു ടവര്‍ പരിപാലനമില്ലാതെ നാശത്തിൻ്റെ വക്കിൽ

Kerala

കോതമംഗലം: കുറെ നാളുകൾ മുമ്പുവരെ കോതമംഗലത്തിൻ്റെ സിരാകേന്ദ്രമായിരുന്ന റവന്യു ടവര്‍ പരിപാലനമില്ലാതെ നാശത്തിൻ്റെ വക്കിൽ . ഹൗസിംഗ് ബോര്‍ഡിൻ്റെ ഉടമസ്ഥതയിലാണ് റവന്യു ടവർ. കെട്ടിടത്തിന്റെ പരിപാലനം വർഷങ്ങളായി പൂര്‍ണ്ണായി മറന്നമട്ടാണ്.കെട്ടിടത്തിൻ്റെയും പരിസരത്തേയും അവസ്ഥ വളരെ ശോചനീയമാണ്. ഒരുവശത്ത് കക്കൂസ് മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകുന്നുണ്ട്.ആളുകള്‍ നടക്കുന്നത് ഇതിലൂടെയാണ്.സെപ്റ്റിക് ടാങ്ക് നിറഞ്ഞാണ് മലിനജലം പുറത്തേക്ക് ഒഴുകുന്നത്.കടുത്ത ദുര്‍ഗന്ധവുമുണ്ട്. ടവറിൻ്റെ

പല ജനല്‍വാതിലുകളും ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ജനലില്‍നിന്ന് പകുതി വേര്‍പ്പെട്ട് നില്‍ക്കുന്ന വാതിലുകള്‍ ഏതുസമയത്തും താഴേക്ക് പതിക്കാം.പൊതുജനങ്ങളുടേയോ,വാഹനങ്ങളുടേയോ മുകളിൽ ഇവ പതിച്ച് അപകടത്തിനും സാധ്യതയുണ്ട്.

കെട്ടിടത്തിലെ വിവിധ ഭാഗങ്ങളില്‍ മരങ്ങളും കാടും വളരുന്നുണ്ട്.വേരുകള്‍ ഇറങ്ങി ഭീത്തിക്ക് പൊട്ടലും ബലക്ഷയവും സംഭവിക്കുന്നതും അധികാരികള്‍ അവഗണിക്കുകയാണ്.സർ ക്കാര്‍ ഓഫിസുകള്‍ കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപമുള്ള മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറിയതോടെയാണ് റവന്യുടവറിന്റെ പരിപാലനം നിലച്ചത് .ആളുകളുടെ വരവ് കുറഞ്ഞതോടെ മുറികള്‍ വാടകക്കെടുത്ത് സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രതിസന്ധിയിലാണ്.പലരും മുറികൾ ഒഴിഞ്ഞു.മറ്റ് പലരും മറ്റിടങ്ങളിലേക്ക് മാറാന്‍ ഒരുങ്ങുന്നു.കെട്ടിടം ആകര്‍ഷകമാക്കി വലിയ വ്യാപാരസമുച്ചയമാക്കുന്നതിനുള്ള സാധ്യത അധികാരികള്‍ പരിഗണിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.ഒരു കാലത്ത് കോതമംഗലത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന ഇടമാണ് ഇപ്പോള്‍ നാടിനാകെ നാണക്കേടാകുന്ന അവസ്ഥയിലേക്ക് കൂപ്പൂകുത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *