കോതമംഗലം: പറമ്പഞ്ചേരി ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കാലാമ്പൂർ കുഴിക്കാട്ടിൽ വീട്ടിൽ എൽദോസിൻ്റെ മകൻ സാം എൽദോസ് (15) ആണ് മരിച്ചത്. ഇന്നലെ(ശനി) ഉച്ചയ്ക്ക് രണ്ടരയോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്. പുളിന്താനം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സാം എൽദോസ്.
പ്രതികൂല കാലാവസ്ഥയായതിനാൽ ഇന്നലെ രാത്രി തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.