കൊല്ലം കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായി. ആവണീശ്വരം കുളപ്പുറം കോട്ടയിൽ വീട്ടിൽ ഫാത്തിമയെന്ന് പേരായ പെൺകുട്ടിയെയാണ് ഇന്നലെ ഉച്ച മുതൽ കാണ്മാനില്ല.ഇന്നലെ വൈകിട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാണാതാകുമ്പോൾ പച്ച ടോപ്പും നീല ജീൻസും ആണ് വേഷം ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവർ 9746560529, 9526815254 എന്നീ നമ്പറിൽ ബന്ധപ്പെടണം.
കൊല്ലം കുന്നിക്കോട് നിന്ന് 13 വയസുകാരിയെ കാണ്മാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്
