കൊച്ചി: വര്‍ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ റോഡ് സുരക്ഷാ ബോധവത്കരണ പ്രചാരണം സംഘടിപ്പിച്ചു. ഡോണ്‍ ബോസ്‌കോ ടെക്‌നിക്കല്‍ പ്രൈവറ്റ് ഐടിഐ, കുര്യാക്കോസ് ചാവറ മെമ്മോറിയല്‍ ഐടിഐ, സോഷ്യല്‍ വെല്‍ഫെയര്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പ്രചാരണം സംഘടപ്പിച്ചത്. 1800ലധികം വിദ്യാര്‍ത്ഥികളും സ്റ്റാഫും പരിപാടിയില്‍ പങ്കെടുത്തു. ഉത്തരവാദിത്തത്തോടെയുള്ള റോഡ് പെരുമാറ്റത്തെക്കുറിച്ചുള്ള അടിസ്ഥാനജ്ഞാനം വളര്‍ത്തുകയാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.
ഹോണ്ടയുടെ വിര്‍ച്വല്‍ റൈഡിംഗ് സിമുലേറ്റര്‍ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലനത്തിലൂടെ, റോഡില്‍ ഉണ്ടാകാവുന്ന 100ലധികം അപകട സാഹചര്യങ്ങള്‍ നേരില്‍ അനുഭവപരിചയം നേടാന്‍ അവസരം ലഭിച്ചു. അപകടം മുന്‍കൂട്ടി കണ്ടുപിടിക്കാനുള്ള കികെന്‍ യോസോകു പരിശീലനവും നല്‍കി. ഗെയിമുകള്‍, ക്വിസ് മത്സരങ്ങള്‍, ഹെല്‍മെറ്റ് അവബോധം, റൈഡിംഗ് ട്രൈനര്‍ മോഡ്യൂളുകള്‍ എന്നിവയും പരിശീലനത്തിന്റെ ഭാഗമായി നല്‍കി. കുട്ടികളും സ്റ്റാഫും പങ്കെടുത്ത ഈ ഇന്ററാക്ടീവ് ആക്റ്റിവിറ്റികള്‍ റോഡ് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുന്നതിനൊപ്പം ഉത്തരവാദിത്വമുള്ള യാത്രാ രീതികള്‍ വളര്‍ത്താനും ഉതകുന്നതായിരുന്നു. സാധാരണ ക്ലാസുകള്‍ക്കുപരി പഠിതാക്കളെ നല്ല റോഡ് ഉപയോക്താക്കളായി മാറാനുള്ള മനോഭാവം വളര്‍ത്താനാണ് പരിശീലനംവഴി ഹോണ്ട ലക്ഷ്യമിടുന്നത്.
എച്ച്എംഎസ്‌ഐ തുടര്‍ച്ചയായി നടത്തുന്ന റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വഴി കേരളത്തില്‍ മാത്രം മൂന്നു ലക്ഷം പേര്‍ക്ക് സുരക്ഷാ അവബോധം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. 2050ഓടെ ഹോണ്ട മോട്ടോര്‍സൈക്കിളുകളും വാഹനങ്ങളും ഉള്‍പ്പെട്ട റോഡ് അപകട മരണം ശൂന്യമാക്കുക എന്നതാണ് ഹോണ്ടയുടെ ആഗോളദൗത്യം. ഇതിനായി 2030 ഓടെ നമ്മുടെ കുട്ടികളില്‍ റോഡ് സുരക്ഷയോട് അനുയോജ്യമായ മനോഭാവം വളര്‍ത്തുകയും സുരക്ഷാ സംസ്‌കാരം സൃഷ്ടിക്കുകയതും ചെയ്യും. നിപുണരായ സുരക്ഷാ അധ്യാപകര്‍ ഇന്ത്യയിലെ 10 അംഗീകരിച്ച ട്രാഫിക് ട്രെയിനിംഗ് പാര്‍ക്കുകളിലും ആറ് സുരക്ഷാ ഡ്രൈവിംഗ് എഡ്യുക്കേഷന്‍ സെന്ററുകളിലും ദിനംപ്രതി ഇതിനായി പ്രവര്‍ത്തിക്കുന്നു. ഇതിനകം 92 ലക്ഷം ഇന്ത്യന്‍ പൗരന്മാരിലേക്ക് സുരക്ഷാ സന്ദേശമെത്തിയിട്ടുണ്ട്. അടുത്തിടെ ഡിജിറ്റല്‍ റോഡ് സുരക്ഷാ പഠന പ്ലാറ്റ്ഫോമായ ഇ-ഗുരുകുലം പുറത്തിറക്കിയിട്ടുണ്ട്.
അടിക്കുറിപ്പ്: എച്ച്എംഎസ്‌ഐ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ റോഡ് സുരക്ഷാ പരിശീലനം