കൊച്ചി:മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുമ്പോൾ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്ന്.ഹൈക്കോടതി. ബലാത്സംഗ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വേടൻ ഒളിവിലാണ്. ഈ കേസിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേൾക്കുമ്പോൾ ആണ് ജസ്റ്റിസ് കുര്യൻ തോമസ് താൽക്കാലികമായി അറസ്റ്റ് തടഞ്ഞത് .കേസിൽ നാളെയും വാദം തുടരും .കേസിലെ പരാതിക്കാരിയെ കഴിഞ്ഞദിവസം കോടതി കേസിൽ കക്ഷി ചേർത്തിരുന്നു . വേടനെതിരെ ഒട്ടേറെ പേർ പരാതികൾ ഉന്നയിച്ചിരുന്നു എന്ന് ഈ വാദത്തിനിടെ പരാതിക്കാരിചൂണ്ടിക്കാട്ടി .എന്നാൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വാദമെന്ന് കോടതി പ്രതികരിച്ചു. വേടനൂമായി പിരിഞ്ഞതിനു ശേഷം വിഷാദരോഗത്തിന് അടിമപ്പെട്ടു പരാതിക്കാരി പറഞ്ഞു .
Related Posts
ഒമാനിൽ വാഹനം ഒട്ടകത്തെ ഇടിച്ച് ബംഗ്ലാദേശ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
സലാല (ഒമാൻ): സലാല – മസ്കത്ത് റോഡിൽ തുംറൈത്തിന് സമീപം വാഹനം ഒട്ടകത്തെ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബംഗ്ലാദേശ് ചിറ്റ്ഗോംഗ് ഫാത്തിക് ചാരി…
ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടം :ഒരാൾ മരിച്ചു
**തിരുവനന്തപുരം:ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടം,ഒരാൾ മരിച്ചു.ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്.ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ…
പ്രിയപ്പെട്ട ശ്രീനി.. ഞാനുമായി ഒരുപാട് വ്യക്തിബന്ധമുള്ളയാൾ എന്ന് മോഹൻലാൽ
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ മോഹൻലാൽ . ശ്രീനിവാസൻ സുഹൃത്തിൽ ഉപരിയുള്ള ആളായിരുന്നു എനിക്ക് എന്നും അദ്ദേഹം…
