വൈക്കത്ത് സർക്കാരിൻ്റെ ആദ്യ ബഡ്സ് സ്കൂൾ വെള്ളൂരിൽ തുടങ്ങും

വെള്ളൂർ : വൈക്കം നിയോജകമണ്ഡലത്തിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ബഡ്സ് സ്കൂൾ വെള്ളൂരിൽ ആരംഭിക്കും. കുടുംബശ്രീമിഷനും വെള്ളൂർ പഞ്ചായത്തും ചേർന്നാണ് പഞ്ചായത്തിൽ ഒരു ബഡ്സ് സ്കൂൾ എന്ന കുടുംബശ്രീ മിഷൻ്റെ പദ്ധതിക്ക് തുടക്കം കുറിച്ചത്.കുടുംബശ്രീ നടത്തുന്ന സാമൂഹിക ഇടപെടലുകളിൽ ഏറ്റവും ശക്തമായ പ്രവർത്തനങ്ങളിൽ ഒന്നാണ് ബാലവികാസ അർബൻ ഡവലപ്പ്മെൻ്റ് സൊസൈറ്റി എന്ന ബഡ്സ് സ്കൂൾ. പഞ്ചായത്തിൻ്റെ പദ്ധതി വിഹിതത്തിൽ നിന്നും നാലു ലക്ഷം രൂപയും കുടുംബശ്രീ മുഖേന അനുവദിക്കുന്ന മൂന്നു ലക്ഷം രൂപയും ചേർത്ത് പ്രാരംഭം കുറിക്കും. മിഷൻ്റെ 12 ലക്ഷം രൂപയിൽബാക്കി തുകയായ ഒമ്പതു ലക്ഷം രൂപ ഘട്ടംഘട്ടമായി അനുവദിക്കും.വെള്ളൂർ പഞ്ചായത്തിലെ 8-ാം വാർഡിൽ നിലവിലുള്ള ഇറുമ്പയം കമ്മ്യൂണിറ്റി ഹാളിൽ നവീകരണം നടത്തിയാണ് സ്കൂളിന് തുടക്കം കുറിക്കുന്നത്. ഇതുവരെ എട്ടു പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ടീച്ചറേയും സഹായിയേയും കരാർ അടിസ്ഥാനത്തിൽ നിയമിക്കും. കുട്ടികൾക്കുള്ള ഭക്ഷണവും വാഹനസൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. സെപ്തംബർ ആദ്യം സ്കൂൾ ഉദ്ഘാഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *