വൈക്കം: എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ പര്യടനം രാവിലെ വിവിധ മത-സാമുദായിക നേതാക്കളെ സന്ദർശിച്ച് ആരംഭിച്ചു ഉച്ചക്ക് ശേഷം വെള്ളൂർ പഞ്ചായത്തിലെ തോന്നല്ലൂർ, വരിക്കാംകുന്ന്, വടകര, പൊതി, മേഴ്സി ജംഗ്ഷൻ എന്നിവിടങ്ങളിലെ വ്യാപാര – വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥിച്ചു വമ്പിച്ച സ്വീകരണമാണ് ഇവിടങ്ങളിൽ നിന്നും സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു കെ ശശി, സുനിൽ ബാബു, വിജയകുമാർ, അനീഷ് വെള്ളക്കാട്ടേൽ, അമ്പിളി അജിത്ത്, സിപിൻ വടകര, ബിനീഷ് വടകര, ജി എസ് വേണുഗോപാൽ എന്നിവരും സന്നിഹിതരായിരുന്നു
എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ പര്യടനം വെള്ളൂർ മേഖലയിൽ
