വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ‘ വിദ്യാരംഗം വിദ്യാര്‍ത്ഥി സൗഹൃദം ‘ പരിപാടിയുടെ ഭാഗമായ് ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലനം തുടങ്ങി. നക്കംതുരുത്തില്‍ സ്ഥിതി ചെയ്യുന്ന വൈക്കം ബാഡ്മിന്റണ്‍ അക്കാദമിയുടെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡന്റ് സി. പി. അനൂപ് അധ്യഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള ദിനേശ്, മെമ്പര്‍മാരായ ഗിരിജ പുഷ്‌കരന്‍, ടി. പ്രസാദ്, രാജലക്ഷ്മി, ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ലൗജന്‍, മിനി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം ; ഉദയനാപുരം ഗ്രാമപഞ്ചായത്ത് വിദ്യാരംഗം വിദ്യാര്‍ത്ഥി സൗഹൃദം പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കിയ ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്യുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലനം
