വൈക്കം:എസ് എൻ ഡി പി യോഗം വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ കീഴിലുള്ള ശാഖകളുടെ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന ശാഖാ നേതൃത്വ സംഗമം 2025 ആഗസ്റ്റ് 24 ഞായർ രാവിലെ 9 മണി മുതൽ വൈക്കം ആശ്രമം സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു.കാലഘട്ടത്തിനൊപ്പമുള്ള വെല്ലുവിളികളെ അതിജീവിച്ച് സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കുവാൻ കഴിയുന്ന നിലയിലേക്ക് ഓരോ ഭാരവാഹികളേയും നേതാക്കന്മാരെയും പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ് നേതൃത്വ സംഗമം നടത്തപ്പെടുന്നത്.കാര്യപരിപാടികൾ – രാവിലെ 9 മുതൽരജിസ്ട്രേഷൻ,ഗുരുസ്മരണ,ഭദ്രദീപപ്രകാശനം,സ്വാഗതം – എം.പി. സെൻ – വൈക്കം യൂണിയൻെ സെക്രട്ടറി,സംഘടനാ വിശദീകരണം -തുഷാർ വെള്ളാപ്പള്ളി എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ്,അദ്ധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി,കൃതജ്ഞത -ഇ.ഡി. പ്രകാശൻ പ്രസിഡന്റ് തലയോലപ്പറമ്പ് യൂണിയൻ.എസ്. എൻ. ഡി. പി. വൈക്കം തലയോലപ്പറമ്പ് യൂണിയനുകൾ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് മാരായ പി.വി.ബിനേഷ്,ഇ.ഡി പ്രകാശൻ, സെക്രട്ടറിമാരായ എസ്.ഡി. സുരേഷ് ബാബു, എം.പി. സെൻ, വൈസ് പ്രസിഡൻ്റ്മാരായരഞ്ജിത്ത് രാജപ്പൻ, കെ.വി. പ്രസന്നൻ, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് ഗൗതം രാജേഷ് എന്നിവർ പങ്കെടുത്തു.
എസ് എൻ ഡി പി യോഗംശാഖാ നേതൃത്വ സംഗമം 24 ന്
