തിരുവനന്തപുരം: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവൻകുട്ടി ഇന്ന് ചർച്ച നടത്തിയേക്കും. വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗംചേരുന്നത്. ഓരോ മാനേജ്മെന്റിൽ നിന്നും ഒരു പ്രതിനിധി ചർച്ചയിൽ പങ്കെടുക്കും. സമയമാറ്റവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പ്രതിനിധികൾക്ക് യോഗത്തിൽ പങ്കുവയ്ക്കാം.ചർച്ചയിൽ ഒന്നിലധികം നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. രാവിലെ 15 മിനിറ്റ് നേരത്തേ തുടങ്ങുന്നത് ഒഴിവാക്കി ഉച്ചയ്ക്ക് ശേഷം സമയം ക്രമീകരിക്കുക. വേനലവധിയിൽ മാറ്റം വരുത്തി പഠന സമയം ഉറപ്പാക്കാമെന്നതടക്കം നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കും. അതേസമയം, സമയമാറ്റം സംബന്ധിച്ച തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യം യോഗത്തിൽ വിശദീകരിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട ചർച്ച; മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവൻകുട്ടി ഇന്ന് ചർച്ച നടത്തിയേക്കും
