കോഴിക്കോട്: പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത് എന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായിരിക്കുന്നത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച; കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു
