വൈക്കം: ടി വിപുരം പഞ്ചായത്ത് പതിനാലാം വാർഡിൽ മത്സ്യതൊഴിലാളികൾ തിങ്ങിപാർക്കുന്ന ചാത്തേഴത്ത് – കായിപ്പുറം റോഡ് നിർമ്മാണത്തിനും കായൽ തീരത്ത് കടവുനിർമ്മിക്കുന്നതിനും ആവശ്യമായ തുക അനുവദിക്കുമെന്നു ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു. റോഡിൻ്റെ ശോച്യവസ്ഥ നേരിൽ കണ്ടതിനു ശേഷമമാണ് ഇക്കാര്യം അറിയിച്ചത്. യുഡിഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ ആൻ്റണി, ജോയി മണ്ണിച്ചിറ,, ഹരി വാതല്ലൂർ, ജോസഫ് പള്ളിയിൽ,ജോയി മാപ്പിളത്തറ തുടങ്ങിയവർ എംപി യോടൊപ്പമുണ്ടായിരുന്നു.പടംഫ്രാൻസിസ് ജോർജ്ജ് എം.പി ടി.വി പുരം പഞ്ചായത്തിലെ ചാത്തേഴത്ത് – കായിപ്പുറം റോഡ് നടന്നുകാണുന്നു
ടി വി പുരം പഞ്ചായത്തിലെ ചാത്തേഴത്ത് റോഡിന് പണം അനുവദിക്കും
