കോവളം ജംഗഷന് സമീപം എസ് ബി ഐ യുടെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

കോവളം :കോവളം ജംഗഷന് സമീപം എസ് ബി ഐ യുടെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. കോവളം എം എൽ എ അഡ്വ എം വിൻസെന്റ് എസ് ബി ഐ പുതിയ ബ്രാഞ്ചിന്റ ഉദ്ഘാടനം നിര്വഹിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥു,തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ കെ വി ബംഗാരാജു അതിയനൂർ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അരുൺ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് അംഗം ഷീല അജിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ സ്കൂളുകൾക്കുള്ള ധനസഹായവും വിവിധ സ്കൂളിലെ വിദ്യാർത്ഥിനികൾക്കുള്ള ലേഡീസ് സൈക്കിളിന്റെ വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *