തിരു. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ദേശീയ മനുഷ്യവകാശ ഫെഡറേഷന്റെ ” മനുഷ്യവകാശ പ്രവാസി മിത്ര ” അവാർഡിനു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിനെ തിരഞ്ഞെടുത്തു.സാമൂഹ്യ സേവന രംഗത്ത് കാൽ നൂറ്റാണ്ടിലേറെക്കാലം നടത്തിയ പ്രവർത്തനങ്ങളിൽ സ്വീകരിച്ച സുതാര്യതയെ പരിഗണിച്ചാണ് അവാർഡിനായി തെരത്തെടുക്കപ്പെട്ടത്. ലോക മനുഷ്യവകാശദിനമായ ഈ മാസം ഇരുപതാം തീയതി കോഴിക്കോട്ട് ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് സംസ്ഥാന മനുഷ്യവകാശ കമീഷൻ ജൂഡിഷ്യൽ മെമ്പർ കെ.ബൈജുനാഥ് അവാർഡ് നൽകും. ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.സി. അച്ചൻ കുഞ്ഞുഅദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ, അഡ്വ. റ്റി. ആസിഫ്അലി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.
ദേശീയ മനുഷ്യവകാശ ഫെഡറേഷന്റെ ” മനുഷ്യവകാശ പ്രവാസി മിത്ര ” അവാർഡ് എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്
