തിരുവനന്തപുരം: വഞ്ചിയൂർ വാർഡിൽ മത്സരിക്കുന്ന തിരുവനന്തപുരം പ്രസ്ക്ളബ് മുൻ സെക്രട്ടറി എം.രാധാകൃഷ്ണനെ എൽ.ഡി.എഫ് പ്രവർത്തകർ റിട്ടേണിംഗ് ഓഫീസികളുടെ മുറിക്ക് മുൻപിൽ വച്ച് മർദ്ദിച്ചതിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരള സംസ്ഥാന സമിതി യോഗം പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി വഞ്ചിയൂർ വാർഡിലെ തെരഞ്ഞെടുപ്പ് അവലോകനം നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പി.ആർ പ്രവീണിയും വഞ്ചിയൂർ വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ വഞ്ചിയൂർ പി ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിൽ യോഗം പ്രതിഷേധിച്ചു. വാർത്ത നൽകിയതിനെതിരേ അസഭ്യ വർഷം ചൊരിഞ്ഞായിരുന്നു ബാബുവും കൂടെയുള്ളവരും പ്രവീണിനെ മർദിച്ചത്. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് മുന്നിൽ സ്ത്രീകളടക്കമുള്ളവരുടെ മുന്നിൽ വച്ചാണ് ആക്രമണവും അസഭ്യ വർഷവും ഉണ്ടായത് . സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ ഈ കടന്നുകയറ്റം അനുവദിക്കാനാവില്ലെന്നും മർദിച്ച ഇടത് പ്രവർത്തകർക്കെതിരേ നടപടി വേണമെന്നും യോഗം പ്രമേയത്തിലൂടെആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ, ജനറൽ സെക്രട്ടറി പോളിവടക്കൻ, ട്രഷറർ ശ്രീലക്ഷ്മി ശരൺ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ അനീഷ് ലലാജി,മൊഹമ്മൂദിയ, വിപിൻ , സെക്രട്ടറിമാരായ രാജൻ വി പൊഴിയൂർ, സുമേഷ് കൃഷ്ണൻ,ബൈഷി, ഷീബാസൂര്യ,അബൂബക്കർ, ജോളി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *