കോവളം: പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പ്രൈമറി തല കലോത്സവം ആട്ടവും പാട്ടും സംഘടിപ്പിച്ചു. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡമാസ്റ്റർ പോളിസ്റ്റൺ ഈ പെരേരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ ഉൽഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി, എസ് ആർ ജി കൺവീനർ മേരി ഗേളി ജെ, ഷബീർ കെ വി, അജിത, ഉഷകുമാരി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥി വിദ്യാർത്ഥിനീകൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി.
