തിരുവനന്തപുരം നഗരസഭാ വെള്ളാർ വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ജി.എസ്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആരംഭം കുറിച്ചുകൊണ്ട് ഇരു ചക്രവാഹന റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് ബൈക്കുകളുടെ അകവടിയോടെ നടന്ന ഇരുചക്ര വാഹന ജാഥ വാഴമുട്ടം ജംഗ്ഷനിൽ സമാപിച്ചു. ജാഥയ്ക്ക് കൗൺസിലർ പനത്തുറ പി.ബൈജു എൽഡിഎഫ് നേതാക്കളായ പ്രൊ.ഡി.സജീവ് കുമാർ,വെള്ളാർ സാബു,കാലടി പ്രേമൻ,ഡി.ജയകുമാർ,വാഴമുട്ടം രാധാകൃഷ്ണൻ, ഷിബു സേതുനാഥ്, എസ് പ്രശാന്തൻ, കെ.എസ്.നടേശൻ, ഇടവിളാകം ഗോപൻ, ആർ.ഹേമചന്ദ്രൻ, വെളളാർ ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
വെള്ളാർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശകരമായ തുടക്കം
