തിരു: ലോക വനിതാ ദിനത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ പ്രേംനസീർ വനിതാ രത്‌ന പുരസ്ക്കാരം ചലച്ചിത്രനടി സോനാ നായർക്ക് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ സമർപ്പിച്ചു. പത്മശ്രീ പുരസ്ക്കാരം ലഭിച്ച കലാമണ്ഡലം വിലാ മേനോനെ ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണനുംആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മതമൈത്രി ഐക്യത്തിന് ആഹ്വാനം നൽകിയ പാളയം ഇമാം ഡോ: വി.പി. സുഹൈബ് മൗലവിയെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ. റഷീദും ചടങ്ങിൽ വച്ച് ആദരിച്ചു. ഹോട്ടൽ ഹൈലാൻ്റിൽ നടന്ന ചടങ്ങിൽ ഇഫ്താർ സംഗമം, വനിതകളെ ആദരിക്കൽ എന്നിവയും നടന്നു. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഷംസു നീസ, ഡോ : ഗീതാ ഷാനവാസ്, വാഴമുട്ടം ചന്ദ്രബാബു, എം.എച്ച്. സുലൈമാൻ എന്നിവർ പങ്കെടുത്തു. യുദ്ധം വേണ്ട, ലോക സമാധാനം മതി എന്ന സന്ദേശവുമായി വനിതകൾ രാത്രി മെഴുകുതിരികത്തിച്ച്നഗരത്തിൽ കാൽനട യാത്ര നടത്തി.
Related Posts
പ്രേംനസീർ മാധ്യമ പുരസ്ക്കാര സമർപ്പണം കേരള പിറവി ദിനത്തിൽ
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർ വേദ ആശുപത്രി ഒരുക്കുന്ന ഏഴാമത് പ്രേംനസീർ സംസ്ഥാന പത്ര -ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ കേരള പിറവി ദിനമായ…
പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസിൽ പ്രതിയെ കീഴ്പ്പെടുത്തിയത് ബിഹാര്‍ സ്വദേശി
തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്പ്പെടുത്തിയ അളെ തിരിച്ചറിഞ്ഞു. പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയില്‍…
ഐക്യരാഷ്ട്രസഭയിൽ എനിക്കെതിരേ അട്ടിമറിനീക്കം: ട്രംപ്
യുഎന്നിൽ തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ കുറിച്ചു. സംഭവങ്ങളിൽ സീക്രട്ട് സർവീസ് അന്വേഷണം നടത്തുമെന്നും ട്രംപ്.വാഷിംഗ്ടൺ ഡിസി: ഐക്യരാഷ്ട്രസഭയിൽ തനിക്കെതിരേ അട്ടിമറിശ്രമം ഉണ്ടായെന്ന്…
