എട്ട് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ചതായി പരാതി

കൊച്ചി: കാക്കനാട്ടിൽ എട്ട് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ചതായി പരാതി. ടാബ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കുട്ടിയുടെ നെറ്റിയുടെ വലത് ഭാഗത്ത് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ജനുവരി 3ന് പിതാവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് സംഭവം ഉണ്ടായത്തെന്നാണ് വിവരം.ഭിന്നശേഷിയുള്ള കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയതിനിടെയാണ് സംഭവവിവരം പുറത്ത് വന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *