യുവ എഴുത്തുകാരൻ ആർ. ഭരതിൻ്റെ കൃതി വെൺ വരൈ പൂക്കൾ പ്രസിദ്ധികരിച്ചു

പീരുമേട്: എസ്റ്റേറ്റ് ലയത്തിൽ ജനിച്ചു വളർന്ന ഭരത് തന്റെ ജീവിതാനുഭവ കാഴ്ച്ചപ്പാടുകൾ വിവരിക്കുന്ന പുസ്തകം പുറത്തിറക്കി. തോട്ടം തൊഴിലാളികളുടെ യാതനകൾ നിറഞ്ഞ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് വെൺ വരൈ പൂക്കൾ എന്ന തമിഴ് കൃതി. വണ്ടിപ്പെരിയാർഡൈ മുക്ക് എസ്റ്റേറ്റ് ലയത്തിൽ രാജൻ – വേളാങ്കണ്ണി ദമ്പതികളുടെ മകനാണ് ഭരത് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂൾ,കുട്ടിക്കാനം എം. ആർ. എസ്,വെള്ളാരം കുന്ന് സെന്റ് മേരീസ് സ്കൂളുകളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബി.എ തമിഴ് വിഭാഗത്തിൽ ഒന്നാം റാങ്ക് ജേതാവായ ഭരത് ഇപ്പോൾ തിരുവനന്തപുരം കേരളാ യൂണിവേഴ്സിറ്റിയിൽ എം.എ വിദ്യാർത്ഥിയാണ്.എഴുത്തിനോടുള്ള പരിണയം ചെറുപ്പം മുതൽക്കേ ഉള്ളതായും ഭരത് പങ്കു വയ്ക്കുന്നു. പടം:ഭരത് മാതാപിതാക്കൾക്കൊപ്പം

Leave a Reply

Your email address will not be published. Required fields are marked *