വിഴിഞ്ഞത്ത് മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം; 90 പവൻ സ്വർണവും 1 ലക്ഷം രൂപയും കവർന്നു

തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരിലെ മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിലബർട്ടിന്റെ വീട്ടിൽ നിന്നും 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി. വീട്ടിൽ ആളില്ലാത്ത സമയത്ത് ആയിരുന്നു മോഷണം .വീടിൻറെ രണ്ടാമത്തെ നിലയിലായിരുന്നു സ്വർണ്ണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലേ മുറിയിലായിരുന്നു ഒരു ലക്ഷം രൂപ. സഹോദരിയുടെ മകൻറെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാർ ഉറങ്ങാൻ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നു വീട്ടുകാർ പറയുന്നു.രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോൾ മുന്നിലെ വാതിൽ തുറന്നു നിലയിലായിരുന്നു വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം അന്വേഷണം ആരംഭിച്ചു..

Leave a Reply

Your email address will not be published. Required fields are marked *