തൃശ്ശൂർ .കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി .പട്ടാമ്പി സ്വദേശിയായ യുവാവ് നാല് ദിവസം മുമ്പാണ് വീട് വിട്ടിറങ്ങിയത് മാനസികസ്വസ്ഥമുള്ള ആളാണ് യുവാവ് .ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 11:30 യോടെയാണ് ആൾതാമസമുള്ള കെട്ടിടത്തിന് മുകളിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത് .കെട്ടിടത്തിന് മുകളിൽ നിന്ന് ഓടുകളും ഗ്ലാസുകളും എടുത്ത് താഴേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരും പോലീസും അനു നയന ശ്രമം നടത്തിയെങ്കിലും യുവാവ് വഴങ്ങിയില്ല. ഫയർഫോഴ്സ് സംഘം എത്തി വലയിട്ടു പേടിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ഇയാളുടെ ശ്രദ്ധ തിരിച്ച് ഉച്ചയ്ക്ക് ശേഷം ഫയർഫോഴ്സ് പിടികൂടുകയായിരുന്നു. ശേഷം ആശുപത്രിയിലേക്ക് മാറ്റി.
തൃശ്ശൂരിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തി.
