പാലോട് രാവിയുടേത് ശരിയായ നിരീക്ഷണം ഇടതുപക്ഷത്തേക്ക് സ്വാഗതം-ഐ എൻ എൽ

തിരു :തിരുവനന്തപുരം ഡി സി സി പ്രസിഡന്റ്‌ പാലോട് രവി കോൺഗ്രസ് പാർട്ടിക്കു സംഭവിച്ച അപചയത്തെകുറിച്ചും ഇടതുപക്ഷത്തിന്റെ പ്രസക്തിയെ കുറിച്ചും അഭിപ്രായപ്പെട്ടത് വസ്തുതയും വളരെ ശരിയായ നിരീക്ഷണവുമായിരുന്നുവെന്നും യാഥാർഥ്യം തിരിച്ചറിഞ്ഞു മനസ്സുതുറന്ന പാലോട് രവിയെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്നതായി ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പറഞ്ഞു. വളരെ മുതിർന്ന നേതാവാണ് പാലോട് രവിയെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്തിൽ നിന്നുമാണ് ഇത്തരം ഒരു നിരീക്ഷണം നടത്തിയതെന്നും അതിനു കാലികപ്രസക്തിയുണ്ടെന്നും അദ്ദേഹത്തോട് വിശദീകണം തേടുന്ന കോൺഗ്രസ്‌ നേതാക്കൾ ഏതുലോകത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാസമിതി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഐ എൻ എൽ ജില്ലാ പ്രസിഡന്റ്‌ എം ബഷറുള്ള അധ്യക്ഷതവഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ സബീർ തൊളിക്കുഴി, സജീർ കല്ലമ്പലം,ബുഹാരി മന്നാനി, നസീർ തൊളിക്കോട്, ഹിദായത്ത് ബീമാപ്പള്ളി, നജുമുന്നിസ,സജീദ് പാലത്തിങ്കര, ഷാഹുൽ ഹമീദ്പരുത്തിക്കുഴി, കാച്ചാണി അജിത്, വി എസ് സുമ, ബീമാപ്പള്ളി താജുദീൻ, നാസർ കുരിശ്ശടി, സുൽഫിക്കർ നെടുമങ്ങാട്, വെമ്പായം സിദ്ധിക്ക്, യു എ അസീസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *