പീരുമേട് :വണ്ടിപ്പെരിയാർ ചുരക്കുളം പുതുവൽ ആളൂർ ഭവൻ രാജേഷ് രാജി ദമ്പതികളുടെ ഇളയമകൾ റോഷ്നി (14 ) യെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്ക് പോയി ഉച്ചയ്ക്ക് ഉണ്ണാൻ വീട്ടിലെത്തിയ മാതാവ് രാജിയാണ് മകൾ തുങ്ങിയ നിലയിൽ കാണുന്നത്. തുടർന്ന്നാട്ടുകാരെ അറിയിക്കുകയും ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും . വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം ആരംഭിച്ചു. കുമളി വെള്ളാരംകുന്ന് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി.
14 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
