ശലഭം ബാല കർഷക ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഞാറ് നടീൽ ഉത്സവം സ്കൂൾ മാനേജർ Rev. ഫാദർ ബിനു വർഗ്ഗീസ് പഞ്ചായത്ത് പ്രസിഡൻ്റ് പന്തശ്രീകുമാർ, പഞ്ചായത്ത് മെമ്പർമാരായ ദിലീപ്, ശ്രീകല, ബിന്ദു V രാജേഷ്, എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു. നമ്മുടെ മുഖ്യ ആഹാരമായ ചോറ് നെല്ലിൽ നിന്നാണ് ലഭിക്കുന്നത്. നെൽച്ചെടി നടുന്നതും പരിപാലിക്കുന്നതുമായ കാര്യങ്ങൾ കർഷകയായ പുഷ്പാശോഭി വിദ്യാർത്ഥികൾക്ക് വിശദമാക്കി. വിവിധ ക്ലാസ്സുകളിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കുവാനുണ്ട്. അതിൻ്റെ നേരെ റിവ് നൽകുന്നതിനുവേണ്ടിയാണ് സ്കൂൾ കള്ളിക്കാട് പാട്ടേക്കോണത്ത് നെൽപ്പാടം ഒരുക്കി കൃഷി ആരംഭിച്ചത്. ഹെഡ്മാസ്റ്റർ സെൽവരാജ് ട അധ്യാപികമാരായ സിൻസി കെ ഫ്രാൻസിസ്, ലിജി, ചൈതന്യ, അശ്വതി, മദർ പി ടി എ പ്രസിഡൻ്റ് പ്രിയ രാജീവ് എന്നിവർ ഞാറു നടീൽ ഉത്സവത്തിനു നേതൃത്വം നൽകി. സെൽവരാജ് ട HM

