പീരുമേട്: പീരുമേട് ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായി. രാവിലെ ആറ് മുതൽ ഏട്ടര വരെയുള്ള സമയങ്ങളിലാണ് ടൗൺ പ്രദേശത്ത് ഇവ കൂട്ടമായി എത്തുന്നത്. ഈ സമയം വിവിധ സ്കൂളുകളിലേക്കും സ്ഥലങ്ങളിലേക്കും പോകുന്നതിനായി വിദ്യാർത്ഥികളും മറ്റ് ജീവനക്കാരും ടൗണിൽ എത്തും. പലപ്പോഴും ഇവ കുരച്ചു കൊണ്ട് യാത്രക്കാർക്കിടയിലേക്ക് കയറും. കൂടാതെ ഇരുചക്ര യാത്രികർക്കും ഇവ പേടിസ്വപ്നമാണ്. പീരുമേട് സിവിൽ സ്റ്റേഷൻ പരിസരമാണ് നായകളുടെ വിഹാരസ്ഥലം. ഇവയെ പിടി കൂടി പൊതു ജനത്തിന് സുഗമമായി യാത്രചെയ്യാൻ സാഹചര്യം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പീരുമേട് ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായി
