ചെന്നൈ .പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര .ഗാർഹിക പീഡനം സാമ്പത്തിക തട്ടിപ്പ്, വീട് കയ്യേറൽ തുടങ്ങിയ ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരിക്കുന്നത് .സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താൻ നേരിട്ട് പീഡനങ്ങളെക്കുറിച്ച് അവർ തുറന്നു പറഞ്ഞത്. പ്രതിശ്രുത വരനായ യുവാവ് ചെന്നൈയിലെ വീട്ടിൽ നിന്ന് തന്നെ പുറത്താക്കി എന്നും , ബൂട്ടിട്ട് എന്നെ ചവിട്ടുകയും സാമ്പത്തികമായും എന്നെ ചൂഷണം ചെയ്തു.ജോലി ലഭിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുൻപേ മുംബൈയിലേക്ക് താമസം മാറി എന്നും സുചിത്ര പറയുന്നു. സാമ്പത്തികമായി ചൂഷണം ചെയ്തതുകൊണ്ട് യുവാവിനെതിരെ കോടതിയിൽ പോയി എൻറെ പണം ഞാൻ തിരികെ വാങ്ങും എന്നും അവർ പറയുന്നു. നിരവധി ഗാനങ്ങളിലൂടെയും,സിനിമാരംഗത്തെ പിടിച്ചുലച്ച ചില വിവാദങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് സുചിത്ര.
തന്നെ ഉപദ്രവിച്ചു ,പ്രതിശ്രുത വരനെതിരെ ആരോപണവുമായി ഗായിക സുചിത്ര.
