തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത് മാതൃകാപരമായ നടപടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമാന സാഹചര്യമുണ്ടായ സമയത്ത് മറ്റേതെങ്കിലും പാർട്ടി ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും തിരുവഞ്ചൂർ ചോദിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ രാജിവെച്ചതും ഇപ്പോൾ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കിയതും മാതൃകാപരമായ നടപടിയാണെന്ന് തിരുവഞ്ചൂർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി സ്വീകരിച്ചത് മാതൃകാപരമായ നടപടി;തിരുവഞ്ചൂർ രാധാകൃഷ്ണൻ
