കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതര സംസ്ഥാനതൊഴിലാളി മരിച്ചു. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിൽ ആണ് അപകടം ഉണ്ടായത്. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീഴുകയായിരുന്നു രവി കിഷൻ എന്നാണ് പുറത്തു വരുന്ന വിവരം.
പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളി മരിച്ചു
