പെരുമ്പാവൂർ:കുട്ടികളോട് കഥ പറഞ്ഞും കുട്ടിക്കവിതകൾ ചൊല്ലിയുംഅവരെക്കൊണ്ട് കഥകളും കവിതകളും അവതരിപ്പിച്ചും യോഗക്ഷേമബാലസഭയുടെ സംസ്ഥാന സമ്മേളനത്തിൽകുഞ്ഞുങ്ങളുടെ കഥയമ്മാവൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് കുട്ടികളുമായി സംവദിച്ചു.തന്റെ കഥ .കവിത ,ജീവിതത്തിലെ അനുഭവങ്ങളുംപുതിയ തലമുറയ്ക്ക് രചനകൾക്ക് പ്രചോദനം നൽകാനുള്ള നിർദ്ദേശങ്ങളും നൽകിയ കഥയരങ്ങിൽകുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്തു.മധു കുട്ടമ്പേരൂർ ,ജയശ്രീ’സിന്ധു പൊട്ടക്കുഴിരവി പന്തൽ എന്നിവർ സംസാരിച്ചു. തത്സമയ കവിത അവതരണവും കഥ അവതരണവും നടത്തിയ കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകി.ചിത്രം കഥമാമനോടൊത്തിത്തിരിനേരംപരിപാടിയിൽ സംബന്ധിച്ച കുട്ടികൾക്കൊപ്പം ഹരീഷ് ആർ നമ്പൂതിരിപ്പാട്
പെരുമ്പാവൂരിൽ കഥമാമനോടൊത്തിത്തിരിനേരം
