പീരുമേട്:ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ അലുമിനി അംഗങ്ങൾ ഹോട്ട് വാട്ടർ ഡ്രിങ്കിംഗ് മെഷീൻ വാങ്ങി നൽകി. അലുമിനി അംഗങ്ങളായ അൽ നിഷാൻ എസ്, അനു തോമസ് ജോൺ, എബിൾ മാത്യു, ചിന്തു ജെ മാർസെൽ, എമിൽ എം പോൾ, ജോർലിന്സ് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ പി. ബാബു അധ്യക്ഷത വഹിച്ചു. അധ്യാപികരായ പി.ബിൻസി , ഡോണ ജോർജ് എന്നിവർ പ്രസംഗിച്ചുപൂർവ്വ വിദ്യാർത്ഥികൾ കുട്ടികളുമായി അവരുടെ അനുഭവങ്ങൾ പങ്കുവെച്ച്, ഭാവി ജീവിതത്തിനുള്ള പ്രചോദനവും മാർഗ്ഗനിർദ്ദേശവും നൽകി.
ഹോട്ട് വാട്ടർ ഡ്രിങ്കിംഗ് മെഷീൻ സ്ഥാപിച്ചു
