പത്തനംതിട്ട .പത്തനംതിട്ട കല്ലറ കടവിൽ അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അജ്സ്ൽ അജി, നബീൽ നിസാം എന്നിവരെയാണ് കാണാതായത്.മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും .ഉച്ചയ്ക്ക് 12.50 ഓടെയാണ് കുട്ടികൾ ഒരിക്കൽപ്പെട്ടത് .ഓണപ്പരീക്ഷയുടെ അവസാന ദിനത്തിൽ സ്കൂൾ കഴിഞ്ഞ എത്തിയ വിദ്യാർഥികളാണ് ആറ്റിൽ ഇറങ്ങിയത്. സംഘത്തിൽ 8 പേര് ഉണ്ടായിരുന്നു. ആദ്യം ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തിൽ പെടുകയായിരുന്നു. നല്ല അടിഒഴുക്ക് ഉള്ള പ്രദേശത്താണ് കുട്ടികളെ കാണാതായിരിക്കുന്നത്. തിരച്ചിൽ പുരോഗമിക്കുകയാണ്
Related Posts

സംസ്ഥാനത്ത് ഇന്നും മഴ തുടരും;ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉള്ളത്.…

ബിഎസ്എഫ് ജവാന് ഒരു വയസുള്ള മകനുമായി ഗംഗയില്‍ ചാടി
അലഹബാദ്: ഉത്തര്‍പ്രദേശിലെ ബിജ്നോറില് ബിഎസ്എഫ് ജവാന് ഒരു വയസുള്ള മകനുമായി ഗംഗയില്‍ ചാടി. നാല് ദിവസം മുൻപാണ് ഭാര്യയെ ഗംഗയില്‍ വീണ് കാണാതായത്. യുവതിയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ്…

ബി.എഡ്. കോളേജിലെ ചലച്ചിത്രകലാ പരിശീലനം സമാപിച്ചു
ചേർത്തല: പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണബി.എഡ്. കോളേജിൽ സംഘടിപ്പിച്ച ചലച്ചിത്ര കലാ പരിശീലന പരിപാടികൾ സമാപിച്ചു.കഥ, തിരക്കഥ, അഭിനയം, സംവിധാനം, ക്യാമറ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലായി…