യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി

കേരളത്തിന്റെ ജനകീയ യുവജന നേതാവ് ഷാഫി പറമ്പിൽ എംപിയെ അകാരണമായി മർദ്ദിച്ച പോലീസ് രാജിനെതിരെയും ശബരിമല അയ്യപ്പന്റെ കിലോ കണക്കിന് സ്വർണം കൊള്ള ചെയ്ത അമ്പലം വിഴുങ്ങി പിണറായി സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധ പരിപാടി പാച്ചല്ലൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വാഴമുട്ടം ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം പ്രസിഡന്റ് എൻ പ്രഹ്ലാദൻ അധ്യക്ഷനായി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളായ പനത്തുറ പുരുഷോത്തമൻ, പൂങ്കുളം രാജൻ,കെ. എസ്. പ്രസാദ് കടവിൽ ഇടയാർ സാംബശിവൻ, വെള്ളാർ ഉദയൻ, തമ്പി കടനട, പാച്ചല്ലൂർ ഹനീഫ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം നേതാക്കളായ പനത്തുറ അഭിരാജ് ,നിതിൻ ഭഗത് സിംഗ്, പനത്തുറ വിഷ്ണു,നിഖിൽ, മിഥുൻ, മനീഷ് വാഴമുട്ടം, അഭിലാഷ് തോട്ടുമുക്ക്, അനുലാൽ ഇടവിളാകം, ഷിബിൻ മുട്ടളക്കുഴി, അജയഘോഷ് ഭഗത് സിംഗ്, അഭിരാജ് കോളിയൂർ, ശരത് മദ്രാസി തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *