പീരുമേട് :എംബിസി എൻജിനീയറിങ് കോളേജ് കുട്ടിക്കാനം പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. മംഗളൂരു ശ്രീനിവാസ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ കെ സത്യനാരായണ റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു.” ലോകത്തിന്റെ ഭാവി രൂപകൽപ്പന ചെയ്യുന്നവരാണ് എൻജിനീയർമാർ ” എന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ഡയറക്ടർ ഡോ. ഉമ്മൻ മാമൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ. വി.ഐ ജോർജ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ് ജാൻസൺ, പ്ലേസ്മെൻ്റ് ഓഫീസർ ജോഷി എം വർഗീസ്, ഫാ. എൽദോ സാജു, പിടിഎ പ്രസിഡന്റ് ജോജി ഇടക്കുന്നിൽ,ഡീൻ ഡോ . ഉമ്മൻ തരകൻ ,പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ. സോബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
