പീരുമേട് : ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ചുംകേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെയുള്ള ഭരണഘടന ലംഘനത്തിനുമെതിരെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി… മുസ്ലിം ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു.. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി എൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി എച്ച് അബ്ദുൽ സമദ് , മുസ്ലിം ലീഗ് വണ്ടിപ്പെരിയാർ ജനറൽ സെക്രട്ടറി കെ ബി നസീബ്, മൈദീൻ കുട്ടി ഹാജി,റ്റി എം മുഹ്സിൻ, എം എസ് അബുതാഹിർ, റ്റി എച്ച് തമ്പി, പി എം അഷ്റഫ്,ഓ പി ഷെഫീഖ്, അബ്ദുൽ ഹക്കിം കെ എസ്, എന്നിവർ പ്രസംഗിച്ചു… വണ്ടിപ്പെരിയാർ പെട്രോൾ പമ്പിൽ നിന്നും ആരംഭിച്ച പ്രകടനം വണ്ടിപ്പെരിയാർ ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
കന്യാസ്ത്രികളെ ജയിലിൽ അടച്ചതിൽപ്രതിഷേധ പ്രകടനം നടത്തി…
